Friday 30 December, 2011

എനിക്ക് ഇഷടപെട്ട 5 മലയാളചിത്രങ്ങള്‍-2011

5-ചാപ്പ കുരിശ്‌
ചാപ്പ കുരിശ്‌ മലയാളത്തിലെ ഒരു പരീക്ഷണചിത്രംമായിരുന്നു.ഒരു കൊറിയന്‍ ചിത്രത്തിന്റെ സ്വാധീനം ഉണ്ടെങ്കിലും അത് തന്റേതായൊരു ശൈലിയില്‍ അവതരിപിക്കാന്‍ സമീര്‍ താഹിര്‍ എന്നാ യുവ ചലച്ചിത്രപ്രവര്‍ത്തകന് കഴിഞ്ഞു.ഫഹദ്‌ ഫസില്റെയും വിനീത്റെയും അഭിനയം മികച്ചു നിന്ന്.നഗര ജീവിതത്തിന്റെ രണ്ട് വ്യത്യസ്ത ധ്രുവങ്ങളിലെ ചെറുപ്പക്കാര്‍, അവരെ കൂട്ടിയിണക്കുന്ന ഒരു മൊബൈല്‍ഫോണ്‍, അത്യന്താധുനികമായൊരു മൊബൈല്‍ ഫോണ്‍ ഒരു ദരിദ്ര യുവാവിന്റെ മാനസികാവസ്ഥയില്‍ വരുത്തുന്ന മാറ്റം തുടങ്ങിയവ മനോഹരമായി പകര്‍ത്തിയിരിക്കുന്നു.

4-ഇന്ത്യന്‍ റുപീ
മലയാളത്തില്‍ എപ്പോലുള്ളവരില്‍ വളരെയാതികം പുതുമകളോടെ ചിത്രം അവതരിപിക്കുന രഞ്ജിത്തിന്റെ മറ്റൊരു മനോഹരചിത്രം.തിലകന്റെ മടങ്ങിവരവ് അയ്യിരുന്നു മറ്റൊരു സവിശേഷത.സ്‌ത്രീധനവും കള്ളപ്പണവും കള്ളക്കറൻസിയുമടക്കം കേരളീയസമൂഹത്തിന്റെ മനസ്സിനേയും ശരീരത്തിനേയും ബാധിച്ചിട്ടുള്ള ചില ഗുരുതരമായ പ്രശ്‌നങ്ങൾ ഇന്ത്യൻ റുപ്പീ മുന്നോട്ടുവയ്‌ക്കുന്നു.പണത്തിന്റെ ചാക്രികമായ സഞ്ചാരമാണ് ഇതിലെ കൗതുകകരമായ മറ്റൊരു കാഴ്‌ച.സൈബര്‍ലോകത് ഏറ്റവും കൂടുതല്‍ വിമര്‍ശനം എല്കേണ്ടിവരുന്ന പ്രിഥ്വിരാജ്യും തന്റെ കഥാപാത്രം മനോഹരമായി അവതരിപിച്ചിടുണ്ട്.

3-പ്രണയം
ലാലേട്ടന്‍ വളരെ കാലത്തിനു ശേഷം മനോഹരമായി അവതരിപ്പിച്ച മാത്യൂസ്.അതാണ് പ്രണയത്തിന്റെ മനോഹാരിത.പേര് പ്രണയം എന്നാണെങ്കിലും ഈ സിനിമ പകരുന്നത് പ്രണയത്തിന്റെ നവരസങ്ങൾ മാത്രമല്ല. ജീവിതത്തേക്കുറിച്ചുള്ള ചില പ്രസന്നമായ കാഴ്‌ചപ്പാടുകൾ കൂടിയാണ്.അനുപം ഖേറും ജയപ്രദയും മോഹൻലാലും മുതൽ നിവേദിതയും നവ്യ നടരാജനും വരെ ബ്ലെസിയുടെ കാസ്റ്റിങ് വൈദഗ്ദ്ധ്യത്തിന്റെ ഉദാഹരണങ്ങളായി ഉയർന്നു നിൽക്കുന്നു.

2-സാള്‍ട്ട് ആന്‍ഡ്‌പെപ്പര്‍
ആഷിക് അബുവിന്റെ സോൾട്ട് & പെപ്പർ തുടങ്ങുന്നത് കേരളത്തിന്റെ വിവിധതരം ഭക്ഷണം കാണിച്ചുകൊണ്ടാണ്. ഈ രുചികരമായ ആരംഭത്തിൽ അവസാനിക്കുന്നില്ല ആഷിക് അബുവിന്റെയും സംഘത്തിന്റെയും ഒത്തൊരുമ എന്നതാണ് സോൾട്ട് & പെപ്പർ എന്ന സിനിമയെ സിനിമയാക്കുന്നത്; മലയാളത്തിന് എല്ലാക്കാലവും അഭിമാനിക്കാവുന്ന ഒരു സിനിമ.. ജീവിതത്തിന്റെ നേരും നർമവും ഇതിലാകെ തൂവിയിരിക്കുന്നു; ഉപ്പിന്റെയും കുരുമുളകുപൊടിയുടെയും ആ delicious രുചിക്കൂട്ടു പോലെ. ഇത്രയും സ്വാദിഷ്‌ടമായ ഒരു മലയാളസിനിമ ഞാനെന്റെ ജീവിതത്തിൽ കഴിച്ചിട്ടില്ല

1-ട്രാഫിക്‌
ഹൃദയസ്‌പര്‍ശിയായ ഒരുപാട് കഥാസന്ദര്‍ഭങ്ങള്‍ ഇതിലുണ്ട്. മകളേക്കുറിച്ച് ഒരു ചുക്കുമറിയാതെ കൈയടികള്‍ക്കു പിന്നാലെ പോകുന്ന അച്ഛനും മകനെ മരണത്തിനു വിട്ടു കൊടുക്കാന്‍ സമ്മതിക്കേണ്ടിവരുന്ന പിതാവുമൊക്കെ ഏറെക്കാലം നമ്മുടെ മനസ്സില്‍ വേദനയുണ്ടാക്കും.മലയാളത്തിന് എല്ലാക്കാലവും അഭിമാനിക്കാവുന്ന ഒരു സിനിമ.രാജേഷ് പിള്ള,എന്നാ ചെരുപ്പകാരന്‍ മലയാളിക്ക് തന്ന സമ്മാനം.ഒരിക്കലും മറക്കാത്ത സമ്മാനം.

വാല്‍കഷ്ണം:ഒരുപിടി നല്ലചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്നു




No comments: