Tuesday, 29 November 2011

ലജ്ജവതിയും കൊലവെരിയും

അരെങ്കിലും ഓര്‍ക്കുന്നുണ്ടോ 4th People എന്നാ സിനിമയിലെ "ലജ്ജാവതിയേ" ഗാനം.ഇന്ന് അവിചാരിതമായി Google മലയാളം ഇന്‍പുട്ട്യില്‍ ലജ്ജാവതി വാക്ക് കാണാനിടയായി.അപ്പോലാന്നു ഇപ്പോളത്തെ കൊലവെരി സൂപ്പ്പാട്ടിനെ പറ്റി ചിന്തിച്ചത്.രണ്ടിനും ഒരുപാടു സാമ്യം ഉണ്ട്.ഇറങ്ങിയപ്പോള്‍ തന്നെ രണ്ടും ഹിറ്റ്‌ചാര്‍ട്ടില്‍ ഇടം പിടിച്ചു.



ഇനി നിങ്ങള്‍ കൊലവെരിയും കേട്ട്നോക്കുക.



രണ്ടിലും നമ്മുടെ നാടന്‍ ശ്രുതിഉണ്ട്.വളരെപെട്ടെന് മനസിലേക്ക് ഏതാപെടുന്ന ആര്‍ക്കും ഇഷ്ടമാടുന്ന ഫോക്ക് മ്യൂസിക്‌.അത് തന്നെയാണ് ഇത് വിജയിക്കാനും കാരണം.അന്ന് ഒരുപക്ഷെ ഫേസ്ബുക്ക്യും ട്വിറ്റര്‍യും ഒക്കെ ഉണ്ടായിരുന്ണേല്‍ നമ്മുടെ ലജ്ജവതിയും ഇതേ പോലെ ലോകം മുഴുവന്‍ ഹിറ്റ്‌ അയയേനെ.ശുഭം.

വാല്‍കഷ്ണം:- പറഞ്ഞു വന്നപോള ഓര്‍ത്തത്‌ എവിടെപോയി ജാസ്സി..കാണാനേ ഇല്ല..



Saturday, 26 November 2011

Dam999 ഉം മുല്ലപെരിയരും പിന്നെ മലയാളിയും


അങ്ങനെ Dam99 വന്നു.തമിഴ്നാട്ടില്‍ നിരോധിച്ചതുകൊണ്ടും മുല്ലപെരിയാര്‍ നമ്മുടെ ബ്ലൂലോകത്തില്‍ കത്തി നില്‍ക്കുന്നതുകൊണ്ടാകും ഒരുപാടു യുവാക്കള്‍ വരുനുണ്ട് പടം കാണാന്‍.സോഹന്‍ റോയ് എന്നാ മലയാളിയുടെ ഹോളിവുഡ് ചിത്രം എന്നാ നിലയില്‍ ചിത്രം കുറച്ചു നിലവാരം പുലര്‍ത്തുനുണ്ട്.പക്ഷെ എച്ചുകെട്ടിയ ചില കഥാപത്രങ്ങള്‍ ചിത്രത്തെ വലിച്ചു നീട്ടിയ ഒരു മെലോഡ്രാമയിലേക്ക് എത്തിക്കുന്നു.കൂടാതെ അന്ധവിശ്വാസങ്ങള്‍ക്ക് മലയാളിടച്ച്‌ നല്‍കാന്‍പോലും ശ്രെമിക്കുന്നു.നവരസങ്ങള്‍ എന്നതാണ് ചിത്രത്തിന്റെ കോണ്‍സ്പറ്റ്‌എങ്കിലും അത് അവതരിപിച്ചു ഫലിപിക്കാന്‍ സംബിധയാകാനും അദ്ദേഹം കണ്ടെത്തിയ താരങ്ങളും പരാജയപെട്ടു.തിലകന് വേണ്ടി എഴുതപെട്ട കഥാപാത്രത്തില്‍ അദ്ദേഹം ഉണ്ടായിരുനെകില്‍ എന്ന് ആശിച്ചുപോയി.ഒറ്റവാക്കില്‍ പറഞ്ഞാല്‍ കപ്പയും മീന്‍കറികു പകരം കപ്പയും പഞ്ചസാരയും കഴിച്ച അവസ്ഥയില്‍ അന്ന് ചിത്രം.

ഇനിമുല്ലപെരിയരിലേക്ക് മടങ്ങിവരാം.ജാതകദോഷമുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്താല്‍ ഡാം തകരും എന്നാ നിലയില്‍ മുല്ലപെരിയരും വരും പടത്തില്‍.മുല്ലപെരിയാര്‍ എന്ന് പറയല്ലെനു സോഹന്‍ റോയ് പരയുണ്ട്.999 വര്‍ഷും കേരളയും കനികുമ്പോ പിന്നെ മുല്ലപെരിയാര്‍ അല്ലെന് ചിന്തിക്കാന്‍ എന്‍റെ ബുദ്ധി അനുവദികുനില്ല.മുല്ലപെരിയാര്‍ പ്രശ്നം കത്തിനില്കുനതുകൊണ്ട് നിര്‍മാതാവിന് ചുളുവിനു പരസ്യവും അയയി.

ഇന്നലെ യുവത്വത്തിന്റെ ശബ്ദം അറബിക്കടലിന്റെ തിരമാലകളെ പ്രകമ്പനം കൊള്ളിച്ചു. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുക എന്ന ആവശ്യവുമായാണ് ബ്ലോഗ്‌ ,ഫേസ് ബുക്ക്‌ , ഗൂഗിള്‍ ബസ്സ്‌ എന്നീ സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലെ യുവാക്കള്‍ ഭൂലോകത്തിലേക്കിറങ്ങി പ്രതികരിച്ച>വളരെ അധികം അഭിമാനം തോന്നിയ നിമിഷം.മലയാളിക്ക് എന്നും പ്രതികരണശേഷി ഉണ്ടെണ്‌ു കാട്ടികൊടുത്ത എല്ലാപേര്‍ക്കും എന്റെ അഭിവാദനങ്ങള്‍..ശുഭം.



Thursday, 24 November 2011

മുല്ലപെരിയാര്‍




കേരളത്തിലെ മൂന്നരക്കോടിക്ക് മേലെ വരുന്ന ജനങ്ങളില്‍ എത്രപേര്‍ തങ്ങളില്‍ പലരുടേയും അന്തകനാകാന്‍ സാദ്ധ്യതയുള്ള മുല്ലപ്പെരിയാര്‍ ഡാമിനെപ്പറ്റിയും അതിന്റെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റിയും ബോധവാന്മാരാണ്? ബഹുഭൂരിപക്ഷത്തിനും കാര്യമായൊന്നും അറിയില്ല എന്ന് തന്നെ വേണം കരുതാന്‍ .ഇതൊകെ ആരൊക്കെയോ ചുമ്മാ തട്ടി വിടുന്ന അബദ്ധങ്ങള്‍ ആണെന്ന് തെറ്റിദ്ധരിക്കുന്ന ഒരുപാടു മലയാളികള്‍ ഉണ്ട്. കണ്ടിട്ടും കണ്ടില്ലെന് നടിക്കുന രാഷ്ട്രിയക്കാര്‍ ഉണ്ട്. മലയാളിക്ക് എന്നും നായരും ഈഴവനും മുസ്‌ലിമും ക്രിസ്‌ത്യന്‍ആയും മാത്രവേ ജീവിക്കാന്‍ അറിയുള്ളൂ.
ലക്ഷക്കണക്കിന് മലയാളികളുടെ തലയ്ക്ക് മുകളില്‍ ഡെമോക്ലസ്സിന്റെ വാള് പോലെ മുല്ലപ്പെരിയാര്‍ തൂങ്ങിയാടാന്‍ തുടങ്ങിയിട്ട് കാലം കുറേയാകുന്നു. നിര്‍മ്മാണ കാലത്ത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ഇതായിരുന്നെങ്കിലും, ചുണ്ണാമ്പും സുര്‍ക്കി മിശ്രിതവും കരിങ്കല്ലുമൊക്കെ ഉപയോഗിച്ചുണ്ടാക്കിയ 115 വര്‍ഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടാണ് ഇന്ന് ലോകത്തിലുള്ളതില്‍ ഏറ്റവും പഴക്കമുള്ള ഭൂഗുരുത്വ അണക്കെട്ട്.
ഇനിയെങ്കിലും ഉണരുക്ക.അല്ലെങ്കില്‍ എന്നതെകും അയ്യിടുള്ള ഉറക്കം അയ്യി തീരും.ഗോഡ്‌ ഓണ്‍ കണ്ട്രി എന്ന് പേരില്‍ ചാര്‍ത്തി കൊടുതിടുണ്ടാകും 115 വര്‍ഷം മലയാളിയുടെ മൗനം സഹിച്ചത്‌.ഇനി അത് ഉണ്ടാകില്ല.പുള്ളികാരന്‍ ഒന്ന് കുലുക്കിയാല്‍ 35ലക്ഷം മലയാളി അറബികടലില്‍ കിടക്കും.ശുഭം.